ഇപ്പോൾ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൗസ് ആപ്പിനെ പരിചയപ്പെടാം
ക്ലബ് ഹൗസ് ഇപ്പോൾ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൗസ് ആപ്പിനെ പരിചയപ്പെടാം ശബ്ദമാണ് ക്ലബ് ഹൗസിലാകെ. .. ഇഷ്ടമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനൊരിടം, പ്രശ്‌നങ്ങളില്‍ ശബ്ദമുയര്‍ത്താനൊരിടം, തമാശകള്‍ പറയാനൊരിടം, ഇവയെല്ലാം കേള്‍ക്കാനൊരിടം , സൗഹൃദങ്ങള്‍ പങ്കുവെക്കാനൊരിടം. എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുകയാണ് ക്ലബ് ഹൗസില്‍. അവിടെ ടെക്സ്റ്റ് മെസ്സേജ് ഇല്ല,,ഇമോജി ഇല്ല, വീഡിയോ യും ക്യാമറയും ഇല്ല.. നമ്മൾ കുറച്ചു പേർ ഒരു റൂമിൽ -അതു വേണമെങ്കിൽ കോളേജിലെ ക്‌ളാസ് മുറിയാകാം, കാന്റീൻ ആകാം, റോഡ് സൈഡിലെ കലുങ്ക് ആകാം, റെസ്റ്റോറന്റിലെ മേശക്ക് ചുറ്റും ആകാം, വീട്ടിലെ സ്വീകരണമുറിയോ ഓഫീസിലെ ലഞ്ച് ബ്രേക്ക് മുറിയോ ആകാം- നമ്മൾ ഇഷ്ടമുള്ള വിഷയം സംസാരിക്കുന്നു. അല്ലെങ്കിൽ വേറെ ആൾക്കാർ സംസാരിക്കുന്നത് കേൾക്കുന്നു. ആരുടെയും മുഖം മാത്രം കാണുന്നില്ല. സ്പീക്കർ ഫോണിൽ ഇട്ടാൽ ഫോൺ കയ്യിൽ പിടിക്കുക കൂടി വേണ്ട. അതാണ് ലളിതമായി പറഞ്ഞാൽ ക്ളബ് ഹൗസ് വാട്‌സ്ആപ്പ് വോയ്‌സ് മെസ്സേജ്/ വീഡിയോ കോൾ പോരെ ? ക്ളബ് ഹൗസ് എന്തിന്? നമ്മുൾ കുറച്ച് സുഹൃത്തക്കൾ ചേർന്ന് വാട്സ്ആപ്പിൽ ഗ്രൂപ്പ് തുടങ്ങുന്ന ടെക്...