ഇപ്പോൾ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൗസ് ആപ്പിനെ പരിചയപ്പെടാം

ക്ലബ് ഹൗസ്

ഇപ്പോൾ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന  ക്ലബ് ഹൗസ് ആപ്പിനെ  പരിചയപ്പെടാം 

ശബ്ദമാണ് ക്ലബ് ഹൗസിലാകെ. ..

ഇഷ്ടമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനൊരിടം, പ്രശ്‌നങ്ങളില്‍ ശബ്ദമുയര്‍ത്താനൊരിടം, തമാശകള്‍ പറയാനൊരിടം, ഇവയെല്ലാം കേള്‍ക്കാനൊരിടം , സൗഹൃദങ്ങള്‍ പങ്കുവെക്കാനൊരിടം.


 എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുകയാണ് ക്ലബ് ഹൗസില്‍. അവിടെ ടെക്സ്റ്റ് മെസ്സേജ് ഇല്ല,,ഇമോജി ഇല്ല, വീഡിയോ യും ക്യാമറയും ഇല്ല.. നമ്മൾ കുറച്ചു പേർ ഒരു റൂമിൽ -അതു വേണമെങ്കിൽ കോളേജിലെ ക്‌ളാസ് മുറിയാകാം, കാന്റീൻ ആകാം, റോഡ് സൈഡിലെ കലുങ്ക് ആകാം, റെസ്റ്റോറന്റിലെ മേശക്ക് ചുറ്റും ആകാം, വീട്ടിലെ സ്വീകരണമുറിയോ ഓഫീസിലെ ലഞ്ച് ബ്രേക്ക് മുറിയോ ആകാം- നമ്മൾ ഇഷ്ടമുള്ള വിഷയം സംസാരിക്കുന്നു. അല്ലെങ്കിൽ വേറെ ആൾക്കാർ സംസാരിക്കുന്നത് കേൾക്കുന്നു. ആരുടെയും മുഖം മാത്രം കാണുന്നില്ല. സ്പീക്കർ ഫോണിൽ ഇട്ടാൽ ഫോൺ കയ്യിൽ പിടിക്കുക കൂടി വേണ്ട. അതാണ് ലളിതമായി പറഞ്ഞാൽ ക്ളബ് ഹൗസ്


 വാട്‌സ്ആപ്പ് വോയ്‌സ് മെസ്സേജ്/ വീഡിയോ കോൾ പോരെ ? ക്ളബ് ഹൗസ് എന്തിന്? 


നമ്മുൾ കുറച്ച് സുഹൃത്തക്കൾ ചേർന്ന് വാട്സ്ആപ്പിൽ ഗ്രൂപ്പ് തുടങ്ങുന്ന ടെക്സ്റ്റ് മെസേജുകൾ പങ്കുവെക്കുന്നു വോയിസ് മെസേജുകൾ പെങ്കവെക്കുന്നു, ചിത്രങ്ങൾ വീഡിയോകൾ വോയിസ്, വീഡിയോ കോളുകൾ അങ്ങനെ ഒട്ടനവധി സൗകര്യമാണുള്ളത്. എന്നാൽ ഇത് ചുരുങ്ങി ആളുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്.ഇനി സെമിനാറോ, അല്ലെങ്കിൽ കുറച്ചു പേർ കൂട്ടം കൂടി നിൽക്കന്ന സംസാര സദസോ, ചർച്ച വേദികളോ നമ്മുക്ക് ഇതുപോലെ വാട്സാപ് ഗ്രൂപ്പാക്കി മാറ്റാൻ സാധിക്കില്ല. അങ്ങനെ ഇത്തരത്തിലുള്ള ചർച്ചകളേ വൃഛ്വൽ മേഖലയിലേക്ക് കൊണ്ടുവന്നാൽ എങ്ങനെ ഇരിക്കും അതാണ് ക്ലബ് ഹൗസ്.


 ഒരു റിയൽ ടൈം ഓഡിയോ ചാറ്റ് ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. 


ഒരു ഓഡിയോ കോൾ കോണ്ഫറന്സിങ് പോലെ. ഉപയോക്താക്കള്‍ക്ക് വിവിധ വിഷയങ്ങളില്‍ ആളുകള്‍ നടത്തുന്ന സംഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, ചര്‍ച്ചകള്‍ കേള്‍ക്കാം. ഒരു തരത്തില്‍ പറഞ്ഞാല്‍ പോഡ് കാസ്റ്റിന് പോലെയൊരുസംവിധാനം. ക്ലബ് ഹൗസിലെ സംഭാഷണങ്ങളെല്ലാം തത്സമയം കേള്‍ക്കാം. 

 ക്രിസ്റ്റൽ ക്ലിയർ ശബ്ദം

ഒരു റൂമിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിലും ഓരോരുത്തരും പറയുന്നത് സുവ്യക്തമായി  കേൾക്കാം എന്നത് ക്ലബ് ഹൗസിന്റെ പ്രത്യേകത ആണ്. ഒരു ചാറ്റ് ആപ്പിലും ഇത്ര ക്ലാരിറ്റിയിൽ ഓഡിയോ കോണ്ഫറന്സ് കോൾ ചാറ്റ് ഇല്ല.  

 റൂമിലെ സംഭാഷണങ്ങൾ 

ഒരു കോണ്‍ഫറന്‍സ് ഹാളിന് സമാനമാണ് ക്ലബ് ഹൗസിലെ കോണ്‍വര്‍സേഷന്‍ റൂം. അതില്‍ കുറച്ച് പേര്‍ സംസാരിക്കുകയായിരിക്കും. മറ്റുള്ളവര്‍ അത് കേള്‍ക്കുന്നവരും.  5000 പേരെ വരെ ഉൾപ്പെടുത്തി റൂം ക്രിയേറ്റ് ചെയ്യാം. റൂ ക്രിയേറ്റ് ചെയ്യുന്ന ആളാണ് അതിന്റേ മോഡറേറ്റർ. ക്രിയേറ്റ് ചെയ്ത ആൾക്ക് മറ്റുള്ളവർക്ക് ഇൻവിറ്റേഷൻ കൊടുക്കാം . ഇൻവൈറ്റ് ലഭിച്ച് റൂമിൽ പ്രവേശിക്കുന്ന എല്ലാവർക്കും ചർച്ചയിൽ പങ്കെടുക്കാം.റൂമിൽ നിലവിൽ ഉള്ളവർക്ക് കൂടുതൽ ആളുകളെ ഇൻ വൈറ്റ് ചെയ്യുകയും ആകാം . നമ്മൾ വീട്ടിലെ കോലായിൽ ഇരുന്നും പണ്ട് ചായപ്പെടികയിൽ ഇരുന്നും സംസാരിച്ചു ഇരിക്കുന്നത് പോലെ..😇 .

 ക്ഷണം ലഭിച്ചാൽ പ്രവേശനം 

നിലവിലുള്ള അംഗങ്ങള്‍ ക്ഷണിച്ചാല്‍ മാത്രമേ ക്ലബ് ഹൗസില്‍ അംഗമാവാന്‍ സാധിക്കൂ. അല്ലാതെ ആപ്പ്‌സ്റ്റോറില്‍ കയറി നേരിട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കില്ല. നമ്മുടെ നാട്ടിലെ ചില ക്ലബുകള്‍ അങ്ങനെയാണ് നിലവിലുള്ള അംഗങ്ങളുടെ നിര്‍ദേശമില്ലാതെ പുതിയ ആളെ ചേര്‍ക്കില്ല. ഏറെക്കുറെ അതിന്റെ ഒരു ഡിജിറ്റല്‍ രൂപം. പക്ഷെ അതൊരു ട്വിറ്റർ പോലെ ഓപ്പണല്ല, ഒരു റൂമാണ്. പക്ഷെ ആ റൂമിൽ പങ്കാളികളാകാനും സാധിക്കും. എന്നാൽ ആർക്കും കയറി എന്തും പറയാമെന്നല്ല. അവിടേം കുറച്ച് കാര്യങ്ങൾ ഒക്കെയുണ്ട്. 


 5000 പേരെ വരെ ഉൾപ്പെടുത്തി റൂ ക്രിയേറ്റ് ചെയ്യാം. റൂ ക്രിയേറ്റ് ചെയ്യുന്ന ആളാണ് അതിന്റേ മോഡറേറ്റർ. ഇൻവൈറ്റ് ലഭിച്ച് റൂമിൽ പ്രവേശിക്കുന്ന എല്ലാവർക്കും ചർച്ചയിൽ പങ്കെടുക്കാം.


എന്നാൽ അവിടെ മാത്രമല്ല കാര്യം ഇപ്പോൾ ഒരു സെമിനാർ സംഘടിപ്പിക്കുകയായിരിക്കാം. അപ്പോൾ റൂമിൽ ആർക്കൊക്കെ സംസാരിക്കാമെന്ന് മോഡറേറ്റർക്ക് മാത്രം നിശ്ചിയിക്കാം. ബാക്കിയുള്ളവർ സ്രോതാക്കളായി തന്നെ തുടരാനെ സാധിക്കു. ഇനി നിങ്ങൾക്ക് കുറച്ച് സ്വകാര്യത വേണമെങ്കിൽ ക്ലോസ്ഡ് റൂമിനിള്ള സൗകര്യം ക്ലബ് ഹൗസിൽ ഉണ്ട്. 

 കമന്റില്ല, ഇമോജിയില്ല, ഫോട്ടോയില്ല, വിഡിയോ ഇല്ല 

 ഇവർ സംസാരിക്കുന്നതിനിടയിൽ എന്തെങ്കിലും കമന്റിടാം എന്ന് കരുതിയാൽ അതിന് സാധിക്കില്ല. ക്ലബ് ഹൗസിൽ വോയ്സ് ചാറ്റ് (ചാറ്റ് എന്ന് പറയാൻ പറ്റില്ല) സർവീസ് മാത്രമേ ഉള്ളൂ. ടെക്സ്റ്റ് മസേജുകളോ മറ്റുമൊന്നും പങ്കുവാക്കാൻ സാധിക്കില്ല. അതുകൊണ്ട് ഈ ആപ്പിനെ ഇൻസ്റ്റന്റ് മെജേസിങ് ആപ്ലിക്കേഷൻ വിഭാഗത്തിൽ കൂട്ടാനും സാധിക്കില്ല.

ഡൌൺലോഡ് ചെയ്യാൻ


https://play.google.com/store/apps/details?id=com.clubhouse.app


CLUB HOUSE APP MALAYALAYAM HELP VIDEOS ON YOUTUBE


https://www.youtube.com/watch?v=I5yc6rN-4RU

Comments